---
title: "തലശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനെ കൊള്ളയടിച്ച് 9 ലക്ഷം കവർച്ച ചെയ്ത കേസ് ; പത്തായക്കുന്ന് സ്വദേശിയടക്കം രണ്ടു യുവാക്കൾ പിടിയിൽ"
english_title: "Case of robbing a biker coming to Thalassery and robbing him of Rs. 9 lakhs; Two youths, including a native of Pathayakunnu, arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345906/Case of robbing a biker coming to Thalassery and robbing him of Rs. 9 lakhs; Two youths, including a native of Pathayakunnu, arrested"
published_at: "2026-03-06T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa4c4247fef_1001136999.jpg"
keywords: []
---

# തലശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനെ കൊള്ളയടിച്ച് 9 ലക്ഷം കവർച്ച ചെയ്ത കേസ് ; പത്തായക്കുന്ന് സ്വദേശിയടക്കം രണ്ടു യുവാക്കൾ പിടിയിൽ

> **Lead Summary:** പാനൂർ : ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ട് പ്രതികൾ എടച്ചേരി പൊലീസ് പിടിയിൽ.

## Article Content

പാനൂർ : ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ട് പ്രതികൾ എടച്ചേരി പൊലീസ് പിടിയിൽ.

കണ്ണവം സ്വദേശി തൈക്കണ്ടിയിൽ എൻ. നിഖിൽ (30), പത്തായക്കുന്ന് സ്വദേശി രാഹുൽ രാജീവൻ (26) എന്നിവരെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 19ന് വടകര നടക്കു താഴ സ്വദേശി കൊയിലോത്ത് താഴകുനി ഇബ്രാഹിം തലശ്ശേരി സ്വദേശിക്ക് നൽകാനുള്ള ഒമ്പത് ലക്ഷം രൂപയുമായി ബൈക്കിൽ തലശ്ശേരിയിലേക്ക്

പോകവേ, കാറിലെത്തിയ അഞ്ച് പ്രതികൾ എടച്ചേരിയിൽവെച്ച് ബൈക്കിന് മുന്നിൽ കാർ നിർത്തി ഇബ്രാഹിമിനെ കാറിൽ കയറ്റി കൊണ്ടുപോവുകയും മർദിച്ച് അവശനാക്കി പണം തട്ടിയെടുത്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് കേസ്.

എടച്ചേരി ഇൻസ്പെക്ടർ ടി.കെ. ഷീജു, എസ്.ഐ എം.കെ. സാദി ർ, എ.എസ്.ഐമാരായ കെ. ലതീ ഷ്, അബ്ദുൽ മജീദ്, സി.പി.ഒ കെ. ലിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ വടകര കോടതി റിമാൻഡ് ചെയ്തു.

കേസിലെ മറ്റു പ്രതികളെ തിരി ച്ചറിഞ്ഞതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345906/Case of robbing a biker coming to Thalassery and robbing him of Rs. 9 lakhs; Two youths, including a native of Pathayakunnu, arrested)